പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്ക് തീർക്കാൻ വരരുത്; സിപിഐഎമ്മിനെതിരെ വി മുരളീധരൻ

സന്ദീപിന്റെ കൊലപാതകവുമായി ബിജെപിക്കും ആര്‍എസ്എസിനും ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ സംഘങ്ങൾ ഇല്ലാത്ത സ്ഥലമാണ് തിരുവല്ല. പൊലീസിനെ ഭീഷണിപ്പെടുത്തി രാഷ്ട്രീയ കൊലപാതകമാക്കാൻ ശ്രമം നടക്കുന്നു. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ പകരം വീട്ടാന്‍ കോടിയേരി ശ്രമിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രതികളില്‍ ഭൂരിഭാഗവും സിപിഐഎം ബന്ധമുള്ളവരാണ്. പൊലീസ് അന്വേഷണത്തെ സ്വാധിനിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സന്ദീപിന്‍റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നില്‍ ബിജെപി–ആര്‍എസ്എസ് നേതൃത്വമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കും. കുടുംബത്തെ സിപിഐഎം സംരക്ഷിക്കും. ഭാര്യ സുനിതയ്ക്ക് സ്ഥിരം ജോലി ഉറപ്പാക്കും. മകളുടെ പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും.
കുട്ടികളുടെ പഠിത്തവും സിപിഐഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആർഎസ്എസ് ഉപേക്ഷിക്കണം.സമാധാനത്തിന്‍റെ പാതയാണ് സിപിഐഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Story Highlights : bjp-state-cheif-says-cpm-behaind-sandeep-murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here