Advertisement

ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ശ്രമം; വസ്ത്രം, ഭക്ഷണം തുടങ്ങിയവയിൽ ആർഎസ്എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി

December 5, 2021
1 minute Read

ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ആർഎസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരിയിലെ ആർഎസ്എസ് പ്രകടനത്തിൽ കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങൾ കേട്ടുവെന്നും വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഹലാൽ വിവാദത്തിൽ വിദ്വേഷം പടർത്തുകയാണ് ആർഎസ്എസ് ലക്ഷ്യം. മതനിരപേക്ഷത തകർക്കാൻ ആർഎസ്എസ് ബോധപൂർവം ശ്രമിക്കുന്നു. ആർഎസ്എസ്കാർ വർഗീയതയിൽ അഭിരമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ‘ആളുകൾ ആവശ്യങ്ങളുമായി വരുമ്പോൾ തടസം നിൽക്കരുത്’; സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു. നിസ്‌കരിക്കാൻ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേൾക്കില്ല എന്നായിരുന്നു വാക്കുകൾ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നൽകിയിരുന്നു.

Story Highlights : CM Pinarayi vijayan on RSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top