തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മാമ്പറത്തെ താഴെയിറക്കി യുഡിഎഫിന് ജയം

തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് ജയം. മത്സരം നടന്ന 12 സീറ്റും നേടിയാണ് യു ഡി എഫ് വിജയിച്ചത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യു ഡി എഫ് പരാജയപ്പെടുത്തിയത്.
ദീർഘകാലമായി സഹകരണ ആശുപത്രിയുടെ പ്രസിഡന്റാണ് ജില്ലയിലെ മുതിർന്ന നേതാവു കൂടിയായിരുന്ന മമ്പറം ദിവാകരൻ. ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെ മത്സരം രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
Read Also : അതിവേഗ റെയിൽ; സ്റ്റേഷൻ രൂപകൽപ്പനയ്ക്ക് കരാർ നൽകി
Story Highlights : mambaram divakaran-UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here