ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

ഫിനാന്‍ഷ്യല്‍ ടൈംസ് സംഘടിപ്പിച്ച 2021 ലെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയിൽ ഇടംപിടിച്ച് ഒരു പതിനഞ്ച് വയസുകാരി. 25 പേരെയാണ് പട്ടികയിൽ തെരഞ്ഞെടുത്തിരിക്കുന്നത്. അതിലാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള 15 വയസുകാരിയും ഉൾപ്പെട്ടിരിക്കുന്നത്. സൊറ്റൂദാ ഫൊറോറ്റാന്‍ എന്നാണ് പെൺക്കുട്ടിയുടെ പേര്. ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചതിനാണ് സൊറ്റൂദയെ തേടി ഈ അംഗീകാരം എത്തിയത്. ഭീകര സംഘടനയായ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ അവിടെ പെൺക്കുട്ടികൾ വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തിയിരുത്തിയിരുന്നത്. സെപ്റ്റംബർ മുതൽ ആൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതിയും നൽകി.
അതിനെതിരെ ശക്തമായ രീതിയിൽ സൊറ്റൂദ പ്രതികരിച്ചിരുന്നു. സ്‌കൂൾ തുറന്നുപ്രവർത്തിക്കാൻ വേണ്ടി നടത്തിയ പൊതുപരിപാടിക്കിടെയാണ് ധീരതയോടെ താലിബാൻ നിലപാടിനെതിരെ പ്രസംഗിച്ചത്. “ഇന്ന് ഇവിടുത്തെ എല്ലാ പെൺകുട്ടികളെയും പ്രതിനിധീകരിച്ച് ഞങ്ങളുടെ ഹൃദയത്തിൽ നിന്നൊരു സന്ദേശം പങ്കുവെക്കുകയാണ്. ഹെറാത്ത് അറിയപ്പെടുന്നത് തന്നെ അറിവിന്റെ നഗരം എന്നാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടെ പെൺകുട്ടികൾക്ക് വേണ്ടി വിദ്യാലയങ്ങൾ തുറക്കാത്തത്. സൊറ്റൂദയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read Also : ഇത് ഇന്ത്യയിലെ അതിപുരാതന റെയിൽവേ സ്റ്റേഷൻ; 120 വർഷത്തെ ചരിത്രം ഇനി പൈതൃക സ്മാരകം…
ഏകദേശം ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയ്ക്കിടെയായിരുന്നു സൊറ്റൂദയുടെ പ്രസംഗം. അന്ന് സൊറ്റൂദയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അവകാശങ്ങൾക്ക് വേണ്ടി ധീരതയോടെ പ്രതികരിച്ച ഈ പതിനഞ്ചുകാരി ഇന്ന് ലോകത്തെ സ്വാധീനിച്ച സ്ത്രീകളിൽ ഒരാളായി തെരഞ്ഞെടുത്തിരിക്കുകയാണ്.
Story Highlights : Afghan girl listed among 25 influential women of 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here