Advertisement

ബെംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ വീണ്ടും കൊവിഡ് പോസിറ്റീവായി

December 7, 2021
Google News 2 minutes Read
Omicron Infected Doctor Positive

ബെംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ വീണ്ടും കൊവിഡ് പോസിറ്റീവായി. ഒമിക്രോൺ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ ആർടിപിസിആർ ടെസ്റ്റിലാണ് വീണ്ടും പോസിറ്റീവായത്. ഇതേതുടർന്ന് 46കാരനായ ഡോക്ടറെ വീണ്ടും നിരീക്ഷണത്തിലാക്കി. ഏഴ് ദിവസത്തിനു ശേഷം വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവായാലേ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യൂ. (Omicron Infected Doctor Positive)

അതേസമയം, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു. അതേസമയം, ഒമിക്രോൺ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ വകദേദം സ്ഥിരീകരിച്ചത്. തുടർന്ന് ഗുജറാത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

Story Highlights : Omicron Infected Doctor Tests Positive Again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here