2020 ലെ കേരളീയം വി.കെ മാധവൻകുട്ടി മാധ്യമ പുരസ്‌കാരം 24ന്; മികച്ച റിപ്പോർട്ടറായി അലക്‌സ് റാം മുഹമ്മദ്

2020 ലെ കേരളീയം വി.കെ മാധവൻകുട്ടി മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് 24 ന്യൂസിലെ സീനിയർ റിപ്പോർട്ടർ അലക്‌സ് റാം മുഹമ്മദ് അർഹനായി. 50001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read Also : ഫ്ളവേഴ്‌സ് പ്രോമോ പ്രൊഡ്യൂസർ രാജേഷ് .ആർ. നാഥിന് മിനി ബോക്‌സ് ഓഫീസ് ഇന്ത്യ പുരസ്‌കാരം
2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ചെയ്ത വിവിധ റിപ്പോർട്ടുകൾക്കാണ് അവാർഡ്. ദുരിതം നേരിടുന്ന മനുഷ്യരുടെ ജീവിതം വാർത്താ റിപ്പോർട്ടുകളിലൂടെ അധികാരിളുടെ ശ്രദ്ധയിൽ പെടുത്താൻ അലക്‌സിനായി എന്ന് ജൂറി വിലയിരുത്തി.
ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും.
Story Highlights : alex ram bags media award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here