Advertisement

ഏത് കാലാവസ്ഥയും അതിജീവിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ് MI 17v5; ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം തവണ; കരസേന മുൻ ഉപ മേധാവി ശരത് ചന്ദ്

December 8, 2021
1 minute Read

ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയെന്ന് ബിപിൻ റാവത്ത് കരസേനാ മേധാവിയായിരിക്കെ സഹപ്രവർത്തകനായി ഒപ്പമുണ്ടായിരുന്നയാളായ കരസേന മുൻ ഉപ മേധാവി ലെഫ്. ജന. ശരത് ചന്ദ്. 2015 ൽ നാഗാലാന്റിൽ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്. പറന്ന ഉടനെ തന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് കരസേന മുൻ ഉപ മേധാവി 24നോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ട MI 17v5 ഹെലികോപ്റ്റര്‍ ഏത് കാലാവസ്ഥയിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിങിനും സാധിക്കും. റഷ്യയില്‍ നിന്നുള്ളതാണ് ഈ ഹെലികോപ്റ്റര്‍ എന്നും കരസേന മുൻ ഉപ മേധാവി ലെഫ്. ജന. ശരത് ചന്ദ് വ്യക്തമാക്കി. ഏതു കാലാവസ്ഥയും അതിജീവിച്ച് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ്. ഭൂപ്രകൃതിയെ സംബന്ധിച്ച് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചോ എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.

Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

വളരെ സങ്കടകരമായ സംഭവമാണ്. ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്നയാളാണ് ബിപിൻ റാവത്ത്. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് നാൾ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും ഭാര്യയും മറ്റ് സ്റ്റാഫംഗങ്ങളുമെന്ന് കരസേന മുൻ ഉപ മേധാവി ശരത് ചന്ദ് വ്യക്തമാക്കി.

Story Highlights : bipin-rawat-helicopter-crash-tamilnadu-coonoor-madhulika-rawat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top