കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. ലഖിംപൂർ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നെന്ന് അഖിലേന്ത്യാ കിസാൻ സഭ സെൻട്രൽ കമ്മിറ്റി അംഗം കൃഷ്ണപ്രസാദ് വ്യക്തമാക്കി.
കൂടാതെ അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കര്‍ഷകരെ അറിയിച്ച് കേന്ദ്രം. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നു. കർഷക സംഘടനകളുടെ ആവശ്യങ്ങളിൽ ഉപാധികൾ വയ്ക്കുകയായിരുന്നു കേന്ദ്ര സർക്കാർ.
Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…
എം എസ് പി പദ്ധതിയിൽ കർഷകരെ ഉൾപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വൈദ്യുതി ഭേദഗതി ബിൽ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടും. നഷ്ടപരിഹാരം നൽകണമെന്നതിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കർഷകർക്കെതിരായ കേസുകൾ ഹരിയാന, യുപി, സർക്കാരുകൾ പിൻവലിക്കും.
Story Highlights : kissanmarch-will-continue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here