ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ ചെക്ക് ചോളൻ മേഖലയിലാണ് ഏറ്റുമുട്ടൽ. ലക്ഷർ കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരർ ആക്രമിച്ചെന്ന് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരർക്കായുള്ള തെരച്ചിൽ ഉർജിതമാക്കിയതായി സുരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രീനഗറിൽ ട്രാഫിക് പോലീസുകാരനെ വധിച്ച ഭീകരനെ പിടികൂടി.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
അതേസമയം നാഗാലൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാസേനയ്ക്കെതിരെ വെളിപ്പെടുത്തലുമായി വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടില്ല എന്നാണ് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ സേന നേരിട്ട് വെടിവയ്ക്കുകയായിരുന്നു. പകൽ വെളിച്ചത്തിലാണ് വെടിവെപ്പ് നടന്നതെന്നും സെയ് വാങ് പറയുന്നു. എട്ട് അംഗ തൊഴിലാളി സംഘത്തിലെ ആറു പേരെയാണ് സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
Story Highlights : Jammukashmir-fights-continues-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here