Advertisement

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം തള്ളി; തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് കേന്ദ്രം

December 8, 2021
1 minute Read
mullaperiyar

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്‌നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്‌സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഇതുവരെ കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഇക്കാര്യത്തില്‍ ഇടപെല്‍ നടത്തിയിരുന്നു.
വിഷയത്തില്‍ കേരളം ഇന്ന് സുപ്രിംകോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Read Also : മുല്ലപ്പെരിയാര്‍; കേരളത്തിന് ഒരു നിലപാട് മാത്രം; ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ജോസ് കെ മാണി എംപി

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന് ഒരു നിലപാട് മാത്രമേയുള്ളൂ എന്ന് പറഞ്ഞ ജോസ് കെ മാണി എംപി ഇന്നലെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കാതെ വലിയതോതില്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Story Highlights : mullaperiyar DAM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top