രാമങ്കരി സഹ.ബാങ്കിൽ ക്രമക്കേട്; നെൽവിത്ത് അഡ്വാൻസ് തുകയിൽ വെട്ടിപ്പ്

ആലപ്പുഴ കുട്ടനാട് രാമങ്കരി സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി നെൽവിത്ത് അഡ്വാൻസ് തുകയിൽ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. സെക്രട്ടറി 15 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി ഓഡിറ്റിങ് റിപ്പോർട്ടിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർ അറിയാതെ സെക്രട്ടറി പണം പിൻവലിച്ചു.
Read Also : സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി
പാടശേഖര സമിതികൾക്ക് നെൽ വിത്തിനും മറ്റുംമായും അഡ്വാൻസ് തുക വലിയ തോതിൽ സഹകരണ ബാങ്ക് വഴിയാണ് ലഭിക്കുന്നത്. പാടശേഖ സമിതി അടച്ചിട്ടുള്ള പതിനഞ്ച് ലക്ഷത്തോളം രൂപയിൽ സെക്രട്ടറി സ്വന്തം നിലയ്ക്ക് ക്രമക്കേട് നടത്തിയ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള നിരവധി നിക്ഷേപകർ പണം പലപ്പോഴും അടയ്ക്കുമ്പോൾ അത് ആ അകൗണ്ടിൽ വരവ് വയ്ക്കാതെ പലരുടെയും പേരിൽ അക്കൗണ്ട് തുടങ്ങി അതിലേക്ക് വക മാറ്റുകയാണ് സെക്രട്ടറി ചെയ്തുവന്നിരുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്നും സെക്രട്ടറി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.
Story Highlights : ramankary Co-operative Bank Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here