Advertisement

വഖഫ് പി എസ് സി നിയമനം ; യോഗം വിളിച്ച് സമസ്ത

December 8, 2021
Google News 1 minute Read

വഖഫ് പി എസ് സി നിയമന വിഷയത്തിൽ സമസ്തയുടെ അടിയന്തര യോഗം ഇന്ന്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള തുടർ നിലപാട് എന്തെന്ന് യോഗം ചർച്ച ചെയ്യും. കീഴ്‌ഘടകങ്ങളെ കാര്യങ്ങൾ അറിയിക്കും. രാവിലെ 11 ന് ചേളാരിയിലാണ് ഏകോപന സമിതിയോഗം നടക്കുന്നത്. നിയമനം തത്ക്കാലം പി എസ് സിക്ക് വിടില്ലെന്ന നിലപാട് ഭാഗിക വിജയമെന്നാണ് സമസ്ത വിലയിരുത്തൽ.

Read Also : വഖഫ് ബോർഡ് പിഎസ്‌സി നിയമന വിവാദം; സമരത്തിൽനിന്ന് പിന്മാറിയിട്ടില്ല; കെഎൻഎം

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാന്‍ സമസ്ത ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടി പിന്‍വലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.

Story Highlights : Waqf appointment -psc -meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here