പാകിസ്താനിൽ ദുരഭിമാനക്കൊല തുടർക്കഥയാകുന്നു; പെഷവാറിൽ സ്ത്രീയെ വെടിവച്ചു കൊന്നു

പാകിസ്താനിലെ പെഷവാറിൽ ദുരഭിമാനക്കൊലപാതകം. പിതാവും സഹോദരനും ചേർന്ന് യുവതിയെ വെടിവച്ചു കൊന്നു. പെഷവാറിലെ ജുഡീഷ്യൽ കോംപ്ലക്‌സിന്റെ ഗേറ്റ് നമ്പർ 2 ന് പുറത്താണ് സംഭവം. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുരഭിമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തതായി പാകിസ്താനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആഗോളതലത്തിൽ ഓരോ വർഷവും നടക്കുന്ന 5,000 ദുരഭിമാനക്കൊലകളിൽ അഞ്ചിലൊന്ന് പാകിസ്താനിൽ നിന്നാണ് റിപ്പോർട്ട് ചെയുന്നത്.
സ്ത്രീയും പുരുഷനും പ്രണയിച്ച് ഒളിച്ചോടുകയോ, കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോൾ, അവരെ കൊലപ്പെടുത്തി അഭിമാനം വീണ്ടെടുക്കേണ്ടത് കുടുംബത്തിന്റെ ബാധ്യതയാണെന്ന നിലപാടിലാണ് ഇത്തരം പ്രവൃത്തികൾ തുടരാൻ കാരണം. 2019 ജനുവരി മുതൽ 2020 ജനുവരി വരെ സിന്ധ് പ്രവിശ്യയിൽ നടന്ന ദുരഭിമാനക്കൊലകളിൽ 126 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതിൽ 32 പേർക്ക് വേണ്ടി ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.
പ്രാദേശിക മാധ്യമങ്ങളിലെ കണക്കുകൾ പ്രകാരം, 2019-ലെ ആദ്യ ആറുമാസത്തിനിടെ സിന്ധിലെ ഗ്രാമപ്രദേശങ്ങളിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. മറ്റേതൊരു അക്രമത്തെയും പോലെ ദുരഭിമാനക്കൊലകളും ഒരു വ്യക്തിയുടെ ജീവനും അവരുടെ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് അവകാശ പ്രവർത്തകർ പറയുന്നു.
Story Highlights : woman-shot-dead-over-honour-in-pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here