Advertisement

ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിനിരയായ സംഭവം: കൈക്കൂലി ആവശ്യപ്പെട്ട എഎസ്ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി

December 9, 2021
1 minute Read

കൊച്ചിയിൽ ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ ഇടപെട്ട് ഹൈക്കോടതി. കേസെടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു.

കേസിലെ തുടർനടപടികളിൽ സഹായിക്കാൻ അമികസ്ക്യൂറിയെ ഹൈക്കോടതി നിയമിച്ചു. പരാതിക്കാരിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ജനുവരി ആദ്യയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Read Also :എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല: വിമർശനവുമായി ഹൈക്കോടതി

കേസന്വേഷണത്തിന് ഡൽഹിയിൽ പോകാനും താമസസൗകര്യത്തിനും പൊലീസ് പരാതിക്കാരിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് തെറ്റാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാർ മുന്നോട്ട് പോകണം. കേസന്വേഷണത്തിന് പൊലീസുകാർക്കുള്ള ചിലവിന് പണം നൽകാൻ സർകാർ നടപടി സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Story Highlights : High ourt Kerala- pocso case victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top