‘ഇ.എം.എസിനും നായനാര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.എം.എ സലാം

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ലീഗ് പ്രതിനിധീകരിക്കുന്നത് ആരെയെന്ന് ഇഎംഎസിന് ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ലീഗിന് ചെയ്യാന്‍ കഴിയന്നത് എന്താണെന്ന് ഇ.കെ നായനാര്‍ക്കും ബോധ്യമുള്ള കാര്യമാണ്. വഖഫ് സമ്മേളനെ സമരപ്രഖ്യാപനം മാത്രമാണെന്നും പി.എം.എ സലാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
മുസ്ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്. ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്’.
Story Highlights : PMA salam, pinarayi vijayan, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here