മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുത്തു. അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു.
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിലാണ് വെളളയിൽ പൊലീസ് കേസെടുത്തത്. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി മെമ്പർ എപി മുജീബ് ആണ് പരാതി നൽകിയത്.
കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പ്രസംഗം. പരാമർശം വിവാദമായതോടെ, സംഭവത്തിൽ അബ്ദുറഹ്മാൻ കല്ലായി മാപ്പ് പറഞ്ഞിരുന്നു.
Story Highlights : case against abdurahman kallayi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here