വഖഫ് നിയമനം; സമുദായത്തിന്റെ ഐക്യത്തിൽ വിള്ളലുണ്ടാകരുത്: നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ്

മുസ്ലിം ലീഗ് എന്നും സമുദായ ഐക്യം ഉറപ്പാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് നിയമനം ധാർമികമാകണം. സമുദായത്തിന്റെ ഐക്യത്തിൽ വിള്ളലുണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സമസ്തയുടെ മുൻനേതാക്കൾ ലീഗിനോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്ക് ശേഷം കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ സമസ്തയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി ഡോ എം കെ മുനീർ രംഗത്തെത്തി . മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലി മുസ്ലിം ജനത ആരുടെ കൂടെയെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പിൻവലിക്കുന്നത് വരെ ലീഗ് പ്രക്ഷോഭം തുടരുമെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
Read Also : വഖഫ് നിയമനം; സമുദായത്തിന്റെ ഐക്യത്തിൽ വിള്ളലുണ്ടാകരുത്: നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ്
വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് മുസ്‌ലിം ലീഗ് സംരക്ഷണ റാലി ഇന്ന് സംഘടിപ്പിച്ചത്. വഖഫ് വിഷയത്തിലെ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Story Highlights : waqf rally- Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here