Advertisement

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ബഹുമതി ദുബായിക്ക്

December 11, 2021
2 minutes Read
dubai worlds first paperless govt

സർക്കാർ ഓഫിസുകൾ പൂർണമായും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. 2018ലാണ് ദുബായ് കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. ( dubai worlds first paperless govt )

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ദുബായിലെ സർക്കാർമേഖല പൂർണമായും കടലാസ് രഹിതമായെന്ന നേട്ടം അറിയിച്ചത്.

Read Also : ചേംബർ ഓഫ് കോമേഴ്‌സിൽ തട്ടിപ്പ്; പണം ദുബായിലേക്ക് കടത്തിയെന്ന് ഇ.ഡി കണ്ടെത്തൽ

ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് 2018ൽ ഷൈയ്ഖ് ഹംദാൻ കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളായായിരുന്നു പദ്ധതി നടപ്പാക്കിയത്. അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർ രഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവീസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

Story Highlights : dubai worlds first paperless govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top