Advertisement

എന്റെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് ഇലോൺ മസ്‌ക്; കരിയർ ഓപ്ഷനുകൾ നിർദ്ദേശിച്ച് ട്വിറ്റർ

December 11, 2021
Google News 3 minutes Read

സോഷ്യൽ മീഡിയയിൽ 65 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് ഇലോൺ മസ്‌ക്. മസ്കിന്റെ മിക്ക പോസ്റ്റുകളും സൈബർ ഇടങ്ങളിൽ ചർച്ചയാകാറുണ്ട്. തന്റെ ഫോളേവേഴ്‌സുമായി ആവേശത്തോടെ സംവദിക്കുന്ന ആളുകൂടിയാണ് മസ്‌ക്.

ശതകോടീശ്വരനായ ഇലോൺ മസ്‌ക് തന്റെ പോസ്റ്റിലൂടെ വീണ്ടും ഫോളോവേഴ്‌സിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ ഇൻഫ്ലുവൻസർ ആകണോ എന്ന് ആലോചിക്കുകയാണ് ഇലോൺ ഇപ്പോൾ.

“എന്റെ ജോലി ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ ഇൻഫ്ലുവൻസർ ആയി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു (നിങ്ങൾ എന്തു പറയുന്നു),” എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയുടെ ഏറ്റവും പുതിയ ട്വീറ്റ് മിനിറ്റുകൾക്കുള്ളിലാണ് ശ്രദ്ധ നേടിയത്. ഇതിനോടകം ആയിരക്കണക്കിന് പേരാണ് ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്. നിരവധി പേരെ സ്വാധീനിച്ച ലോകകോടീശ്വരനാണ് ഇലോൺ മസ്‌ക്. മസ്കിന്റെ ഒരു ട്വീറ്റ് മതി ഷെയർ മാർക്കറ്റിനെ സ്വാധീനിക്കുന്നതിനൊപ്പം ക്രിപ്‌റ്റോകറൻസികളുടെ മൂല്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം.

മസ്കിന് നിരവധി നിർദ്ദേശങ്ങളും ട്വിറ്ററിൽ ലഭിക്കുന്നുണ്ട്. സംരംഭകനായി മികവ് തെളിയിച്ച മസ്‌ക് ഇനി ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നും കമന്റുകൾ ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരിൽ ഒരാളായ മിസ്റ്റർ ബീസ്റ്റും ഇലോൺ മസ്കിന്റെ ട്വീറ്റിന് പ്രതികരിച്ചവരിൽ ഉൾപ്പെടുന്നു. “എങ്ങനെ യുട്യൂബ് വ്യൂസ് നേടാം” എന്ന് പഠിപ്പിക്കാമെന്നാണ് മസ്‌കിന് മിസ്റ്റർ ബീസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

തന്റെ ഫോളോവേഴ്‌സുമായി കൗതുകത്തോടെ സംവദിക്കുന്ന വളരെ കുറച്ച് സിഇഒമാരിൽ ഒരാളാണ് അദ്ദേഹം. ഇമോജികൾ, വൺ-ലൈനറുകൾ, മീമുകൾ എന്നിവ ഉപയോഗിച്ച് യൂസേഴ്സിന്റെ ശ്രദ്ധ ആകർഷിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകൾ അദ്ദേഹം പതിവായി പങ്കിടാറുണ്ട്.

Story Highlights : Elon Musk says ‘thinking of quitting my jobs’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here