വനിതാ ഫുട്ബോൾ ലീഗ് കിക്കോഫ് ഇന്ന്; സെലിബ്രിറ്റി മാച്ചിൽ റിമ കല്ലിങ്കലിന്റെ ടീമിനു ജയം

കേരള വനിതാ ഫുട്ബോൾ ലീഗിൻ്റെ കിക്കോഫ് ഇന്ന്. ഏഴ് വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരള വനിതാ ഫുട്ബോൾ ലീഗ് തിരികെയെത്തുന്നത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ആകെ ആറ് ടീമുകളാണ് ടൂർണമെൻ്റിലുള്ളത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാവും മത്സരങ്ങൾ നടക്കുക.
ലൂക്ക സോക്കർ ക്ലബ്ബ്, ട്രാവൻകൂർ റോയൽസ് എഫ്സി, കടത്തനാട് രാജ എഫ്എ, ഡോൺബോസ്‌കോ എഫ്എ, ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സി എന്നീ ടീമുകളാണ് ടൂർണമെൻ്റിൽ ആകെ പങ്കെടുക്കുക. 2022 ജനുവരി 24ന് ടൂർണമെൻ്റ് അവസാനിക്കും. എല്ലാ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. ടൂർണമെൻ്റ് ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് അമ്പതിനായിരം രൂപയും പാരിതോഷികം ലഭിക്കും. ഇതോടൊപ്പം ജേതാക്കൾ എഐഎഫ്എഫിന്റെ ഇന്ത്യൻ വുമൻസ് ലീഗിലേക്ക് യോഗ്യത നേടും.
അതേസമയം, ടൂർണമെന്റിന്റെ പ്രചാരണാർഥം ഇന്ന് നടന്ന സെലബ്രറ്റി ഫുട്‌ബോൾ മാച്ചിൽ റിമ കല്ലിങ്കലിന്റെ ടീം മാളവിക ജയറാമിന്റെ ടീമിനെ തോൽപിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജയം.
Story Highlights : kerala womens football league today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here