Advertisement

കുർബാന ഏകീകരണം; പ്രതിഷേധം ശക്തമാക്കി എറണാകുളം -അങ്കമാലി അതിരൂപത

December 12, 2021
1 minute Read

കുർബാന ഏകീകരണത്തിൽ പ്രതിഷേധം ശക്തമാക്കി എറണാകുളം -അങ്കമാലി അതിരൂപത. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അൽമായ മുന്നേറ്റ പ്രതിനിധികൾ രംഗത്തെത്തി. അതിരൂപതയിൽ ഉൾപ്പെടെ പള്ളികളിൽ കർദിനാളിനെ ബഹിഷ്കരിക്കാനാണ് തീരുമാനം. ജനാഭിമുഖ കുർബാന അർപ്പിക്കാനല്ലാതെ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയിൽ കയറ്റിയില്ലെന്നാണ് അൽമായ മുന്നേറ്റ പ്രതിനിധികൾ പറയുന്നത്.

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ എറണാകുളം – അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുകയാണ്. പുതിയ രീതി നടപ്പാക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also : കുർബാനക്രമ ഏകീകരണം: ഒരു രൂപതയ്ക്ക് മാത്രം ഇളവില്ലെന്ന് വത്തിക്കാൻ

വത്തിക്കാൻ നിർദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം വൈദികര്‍. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോൾ വന്നതെന്നാണ് വിമത വിഭാഗത്തിൻറെ പുതിയ വാദം. സിറോ മലബാര്‍ സഭ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ് അല്മായ മുന്നേറ്റത്തിന്‍റെ തീരുമാനം.

Story Highlights : ernakulam angamaly archdiocese qurbana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top