വിവാദ ഭാഗം ഒഴിവാക്കി; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കുമെന്ന് സിബിഎസ്ഇ

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.
സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Story Highlights : cbse-drops-controversial-passage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here