Advertisement

അധ്യാപകരുടെ വാക്‌സിനേഷനില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി

December 13, 2021
1 minute Read
covid vaccination

സംസ്ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകര്‍ ആഴ്ചയിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Read Also : എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും; വാക്സിനെടുക്കാത്ത അധ്യാപകര്‍ വരേണ്ടതില്ല; വി ശിവന്‍കുട്ടി

നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുകയും ഷോകോസ് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ആയിരത്തിലധികം അധ്യാപകര്‍ വാക്‌സിന്‍ ഇനിയും എടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് തന്നെ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Read Also : ഒമിക്രോൺ: വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ; മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,58,94,766), 71.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,89,97,113) നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Story Highlights : covid vaccination, v shivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top