പിജി ഡോക്ടര്‍മാരുടെ സമരം; എപ്പോള്‍ വന്നാലും കാണാന്‍ തയാറെന്ന് ആരോഗ്യമന്ത്രി

മെഡിക്കല്‍, പിജി ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. പിജി വിദ്യാര്‍ത്ഥികള്‍ വന്നാല്‍ കാണാന്‍ തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പിജി വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓഫിസിലെത്തി തന്നോട് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയിട്ടില്ല.
രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടര്‍മാരോട് മന്ത്രി പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്.വിവിധയിടങ്ങളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിക്കഴിഞ്ഞു. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
Read Also : പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്; രോഗികളെ ബുദ്ധിമുട്ടിക്കരുത്; മന്ത്രി
അതേസമയം സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്. പലയിടത്തും നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല.
Story Highlights : pg doctors strike, veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here