സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ അഭിമന്യു നഗറാണ് സമ്മേളന വേദി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിഭാഗീയത നിറഞ്ഞ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിഭാഗീയതയൊട്ടുമില്ലാതെ ഒറ്റക്കെട്ടായാണ് സമ്മേളനത്തിന് തയാറെടുക്കുന്നതെന്നാണ് പാർട്ടി പറയുന്നത്. എന്നാലും രാഷ്ട്രീയ ചർച്ചയ്ക്കൊപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരെയെടുത്ത നടപടിയുൾപ്പെടെ സമ്മേളനത്തിൽ ചർച്ച ചെയും. ജില്ലാസെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും പുതുമുഖങ്ങളും ഇടംപിടിക്കും.
Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി
സർക്കാരിന്റെയും, മന്ത്രിമാരുടെയും പ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. 16നാണ് സമാപനം. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടകൻ. സംസ്ഥാന സമ്മേളന വേദിയും എറണാകുളം ആയതിനാൽ നേരത്തെയാണ് ജില്ലാ സമ്മേളനം പൂർത്തിയാകുന്നത്.
Story Highlights : cpim-ernakulam-district-meeting-to-commence-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here