ബസ് ചാർജ് വർധന അനിവാര്യം : ഗതാഗത മന്ത്രി

ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ( kerala bus charge may increase )
വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കണമെന്ന നിർദേശമാണ് യോഗത്തിൽ ഉയർന്ന് വന്നത്. നിലവിൽ കൺസഷന് മാനദണ്ഡമില്ല. വരുമാനം കുറവുള്ള വിദ്യാർത്ഥികൾക്ക് (ബിപിഎൽ) സൗജന്യ കൺസഷൻ നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയ റേഷൻ കാർഡ് മാനദണ്ഡമാക്കി കൺസഷൻ നിരക്ക് പുനക്രമീകരിക്കാനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.
രാത്രി കാലത്തെ ബസുകൾ യാത്രാ സൗകര്യം കുറവ് മൂലം യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിന് പരിഹാരം ഉണ്ടാക്കുമെന്നും രാത്രി കാല യാത്രാ നിരക്കിൽ വ്യത്യാസം വരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രി നിരക്കും പകൽ നിരക്കും വ്യത്യാസപ്പെടുത്തുന്നത് ആലോചിക്കും.
ഈ നിർദേശങ്ങളിലെല്ലാം ചർച്ച തുടരുമെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം.
Story Highlights : kerala bus charge may increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here