അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…

പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നല്ലെങ്കിൽ വേറെയൊരു തരത്തിൽ എല്ലാവരും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടാകും. അത് മറികടക്കുമ്പോഴാണ് വിജയം നമ്മെ തേടിയെത്തുന്നത്.
എല്ലാവരും ജീവിതത്തിൽ പോരാടുന്നവരാണ് എന്ന് മറക്കാതിരിക്കുക. ജീവിതത്തോട് പോരാടി സമൂഹത്തിന് മാതൃകയായ ഒരു ഇരുപത്തിയെട്ടുകാരനെ പരിചയപ്പെടാം…
പേര് അലിഗ പ്രസന്ന. വെഡിങ് ഫോട്ടോഗ്രാഫറും വീഡിയോ എഡിറ്ററുമായിരുന്നു പ്രസന്ന. 2013-ൽ നടന്ന ദാരുണമായ അപകടത്തിൽ അദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടപെടുകയായിരുന്നു. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ആ രാത്രി മദ്യപിച്ച വാഹനമോടിച്ചവരുടെ ഇരയാകുകയായിരുന്നു അയാളും സുഹൃത്തും. സുഹൃത്തിന്റെ തലയ്ക്കും കൈകൾക്കും പരിക്കേറ്റപ്പോൾ പ്രസന്നയുടെ കാൽ നഷ്ടപ്പെട്ടു.
അപകടം നടന്നയുടൻ തന്നെയും സുഹൃത്തിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കൂട്ടാക്കാതെ അവർ വാഹനം എടുത്ത് കടന്നുകളയുകയായിരുന്നു. അവരുടെ ആ പ്രവൃത്തിയിൽ താൻ ഏറെ നിരാശനായിരുന്നു എന്നും പ്രസന്ന എഎൻഐയോട് സംസാരിച്ചു.
നടന്ന അപകടത്തിൽ നിന്ന് രക്ഷപെടാനുള്ള സാധ്യത വെറും 20 ശതമാനം മാത്രമായിരുന്നു. കാൽ മുറിച്ച് മാറ്റിയതുകൊണ്ട് പ്രസന്ന രക്ഷപെടുകയായിരുന്നു. ആറ് മാസത്തിനു ശേഷം പകരം കൃത്രിമ കാൽ വെച്ചുപിടിപ്പിച്ചു. ഏറെ ബുദ്ധിമുട്ട് അനുഭവിച്ച സമയമായിരുന്നു അത്. ഒരു കുഞ്ഞിനെ പോലെ എല്ലാ കാര്യത്തിന് തന്നെ പരിപാലിക്കേണ്ട അവസ്ഥ. പിന്നീട് ആറ് മാസത്തിന് ശേഷമാണ് കൃത്രിമ കാൽ വെച്ചുപിടിപ്പിച്ചത്.
“അപകടത്തെ തുടർന്ന് ഏറെ നാൾ വിഷാദാവസ്ഥയിലായിരുന്നു. ഈ സമയത്ത് എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെ വളരെയധികം പിന്തുണച്ചു. ഈ അവസ്ഥയിൽ നിന്ന് രക്ഷപെടാൻ ജിമ്മും ഏറെ സഹായകമായി. എന്റെ ആദ്യത്തെ മാരത്തൺ 5 കിലോമീറ്ററായിരുന്നു. കാണികളും പങ്കെടുത്തവരും എന്നെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് തനിക്ക് അത്ഭുതം തോന്നി. ആ മാരത്തൺ പൂർത്തിയാക്കിയതിൽ എനിക്ക് തന്നെ ആശ്ചര്യവും അഭിമാനവും അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ മാരത്തണിന്റെ 5 കിലോമീറ്റർ താൻ പിന്നിട്ടുവെന്നും പ്രസന്ന പറയുന്നു”.
ആദ്യ ഓട്ടത്തിന് ശേഷം പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഓട്ടത്തിന്റെ ട്രക്കാണ് പ്രസന്ന തെരെഞ്ഞെടുത്തത്. അടുത്തത് അഞ്ചിൽ നിന്ന് പത്ത് കിലോമീറ്ററിന്റെ മാരത്തൺ തീരുമാനിച്ചു. പരിശീലനം ശക്തമാക്കി. 10 കിലോമീറ്റർ മാരത്തൺ പ്രസന്ന ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി. മറ്റുള്ളവർക്ക് പ്രചോദനം ആകണമെന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. പിന്നീട നമ്മൾ സാക്ഷ്യം വഹിച്ചത് ഒരു ഉയർത്തുവരവിനാണ്. മരത്തണിന് പുറമെ കുതിരസവാരിയും പ്രസന്നയ്ക്ക് ഏറെ ഇഷ്ടമാണ്.
Story Highlights : The Inspiring Story Of A Specially-Abled Man Successfully Competing In Marathons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here