ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം നവംബർ 5, 12, 19, 26, ഡിസംബർ 3, 10 തീയതികളിൽ ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻസിബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ഖാന് ഒരു മടിയുമില്ലെന്ന് ജസ്റ്റിസ് എൻഡബ്ല്യു സാംബ്രെ അഭിപ്രായപ്പെട്ടു.
തുടർന്നാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. എന്നാൽ എൻസിബി ഓഫീസ് ഒഴികെ മറ്റിടങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസിൽ ഒന്നും നടക്കുന്നില്ലെന്നും, അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും ആര്യൻ ഖാൻ്റെ അഭിഭാഷകൻ ആരോപിച്ചു.
Story Highlights : aryan-khan-bombay-hc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here