കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവച്ച് സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സര്‍വകലാശാല. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ ബി.എ അഫ്‌സൽ. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല.
രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നൽകിയത്.കണ്ണൂർ എസ് എൻ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തത്.
Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…
നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓൺ ജൻഡർ’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
Story Highlights : kannur-university-exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here