Advertisement

നിയമനം നടത്തിയത് രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, നിലവിലുണ്ടായ വിവാദം അലോസരപ്പെടുത്തി: കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ

December 15, 2021
Google News 2 minutes Read

കണ്ണൂർ സർവകലാശാലയിൽ ഒരു അനധികൃത നിയമനം പോലും നടത്തിയിട്ടില്ലെന്ന് കണ്ണൂർ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ ട്വന്റിഫോറിനോട് . രാഷ്ട്രീയ സമർദ്ദമില്ലാതെയാണ് എല്ലാ നിയമനവും നടത്തിയത്. നിലവിലുണ്ടായ വിവാദം അലോസരപ്പെടുത്തി. മറ്റെല്ലാം സംസ്ഥാനങ്ങളിലും വൈസ് ചാൻസലർ പുനർനിയമനം നടക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് എഴുതിയതിൽ തെറ്റില്ലെന്നും മന്ത്രിയുടെ കത്ത് ഗവർണർ പരിഗണിക്കണമെന്ന് നിർബന്ധമില്ലെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. മാത്രമല്ല ചാൻസലർ ഒപ്പു വച്ച രേഖകൾ പ്രകാരമാണ് താൻ വി സിയായി പുനർനിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വന്റിഫോർ എൻകൗണ്ടറിലായിരുന്നു കണ്ണൂർ വി സിയുടെ പ്രതികരണം.

Read Also : വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി

കേരളത്തിൽ മാത്രം പുനർനിയമനം വിവാദമാകുന്നത് എന്തുകൊണ്ടെന്നറിയില്ല. തന്റെ അഭിപ്രായം പറയുന്നത് മാധ്യമങ്ങളിലൂടെ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സി പിഐ എം നേതാക്കളുടെ ബന്ധുക്കളുടെ നിയമനം വരുമ്പോൾ തന്റെ വീടിന് മുന്നിലാണ് പ്രതിഷേധം. കെ കെ രാഗേഷിന്റെ ഭാര്യയായതിനാൽ പ്രിയ വർഗീസിന് അഭിമുഖത്തിന് അർഹതയില്ലെന്നത് തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം പ്രിയ വർഗീസ് അഭിമുഖത്തിൽ ഒന്നാം റാങ്കിലെത്തിയെന്ന് ആര് പറഞ്ഞെന്നും ചോദിച്ചു. ഗവർണർ ചാൻസലറാണ്, ഗവർണറെപ്പറ്റി പരസ്യമായി അഭിപ്രായപ്രകടനത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : വിസി വിവാദം; വിമർശനങ്ങൾക്ക് പിന്നിൽ ബി ജെ പി ആണോയെന്ന് ഗവർണർ വ്യക്തമാക്കണം: എ കെ ബാലൻ

അതേസമയം കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

Story Highlights : Kannur VC Dr Gopinath Raveendran response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here