Advertisement

കണ്ണൂർ വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹർജി ഹൈക്കോടതി തള്ളി,സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

December 15, 2021
Google News 1 minute Read

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ശരിവച്ച് ഹൈക്കോടതി. വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ഹർജി നിയപരമായി നിലനിക്കില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് അമിത് റാവൽ. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ സത്യവാങ്മൂലം നിർണായകമായി.

Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…

നിലവിൽ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും. വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല.

Story Highlights : kannur-vc-reappointment-highcourt-kerala-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here