Advertisement

നോർത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്‌ണോയിക്ക് സ്ഥലം മാറ്റം; ദർശൻ ഗട്ടാനി പുതിയ ഡിഎഫ്ഒ

December 15, 2021
1 minute Read

നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്‌ണോയിക്ക് സ്ഥലം മാറ്റം. ദർശൻ ഗട്ടാനിയാണ് പുതിയ ഡിഎഫ്ഒ. വനം വകുപ്പ് ആസ്ഥാനത്തേക്കാണ് രമേശ് ബിഷ്‌ണോയിയെ സ്ഥലം മാറ്റിയത്. കുറുക്കൻമൂലയിലെ കടുവ പ്രശ്‍നത്തിനിടെയാണ് നോർത്ത് വയനാട് ഡി എഫ് ഒയുടെ സ്ഥലം മാറ്റം.

അതേസമയം വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ് വ്യക്തമാക്കി. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്‍മൂലയില്‍ എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് വ്യാഴാഴ്ച അറിയാം.

Read Also : വയനാട് ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ല കുറുക്കന്‍മൂലയിലെ കടുവയെന്ന് സിസിഎഫ്

കടുവയെ പിടികൂടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സിസിഎഫ് ഡി. കെ വിനോദ്കുമാര്‍ പറഞ്ഞു. അതിനിടെ കുറുക്കന്‍മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ ഇന്ന് കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്.

Story Highlights : North Wayanad DFO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top