യഥാർത്ഥ പ്രശ്‌നങ്ങൾ കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല; വി.ഡി സതീശൻ

കണ്ണൂർ വിസി നിയമന വിവാദത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ പ്രശ്നങ്ങൾ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വരുന്നതിന് മുമ്പ് നൽകിയ ഹർജിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം ഗവർണർ തന്നെയാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…
നിയമനം തെറ്റാണെന്ന ഗവർണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു എഴുതിയ കത്തുമുൾപ്പെടെ പുതിയ തെളിവുകൾ നിലവിലുണ്ട്. അത് കൂടി പരിഗണിച്ചായിരിക്കും ഡിവിഷൻ ബെഞ്ചിലേക്ക് പോകുന്നത്. പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights : vd-satheesan-says-strike-till-r-bindu-resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here