Advertisement

ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് പരിശീലകനായേക്കും

December 16, 2021
2 minutes Read
Dale Steyn SRH coach

ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ഐപിഎലിൽ 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയ്ൻ. (Dale Steyn SRH coach)

അതേസമയം, ട്രെവർ ബെയ്‌ലിസിനു പകരം ടോം മൂഡി സൺറൈസേഴ്സ് മുഖ്യ പരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. മൂഡിക്കൊപ്പമാവും ബെയ്‌ലിസ് പ്രവർത്തിക്കുക. മുൻ ദേശീയ താരം ഹേമങ് ബദാനിയും സൺറൈസേഴ്സ് പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായാണ് സ്റ്റെയ്ൻ ഐപിഎൽ കളിച്ചിട്ടുള്ളത്.

Read Also : ആൻഡി ഫ്ലവറോ ഡാനിയൽ വെട്ടോറിയോ ലക്നൗ ഫ്രാഞ്ചൈസി പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

അതേസമയം, ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി ആൻഡി ഫ്ലവറോ ഡാനിയൽ വെട്ടോറിയോ എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനും സിംബാബ്‌വെ മുൻ താരവുമായ ഫ്ലവറിന് സാധ്യത കൂടുതലുണ്ടെന്നാണ് സൂചന. പഞ്ചാബ് കിംഗ്സിൻ്റെ മുൻ ക്യാപ്റ്റൻ ലോകേഷ് രാഹുൽ ലക്നൗവിൻ്റെ ക്യാപ്റ്റനായേക്കുമെന്നും രാഹുലിന് ഫ്ലവറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനായ ഡാനിയൽ വെട്ടോറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനായിരുന്നു. ബാർബഡോസ് റോയൽസിൻ്റെ നിലവിലെ പരിശീലകനും വെട്ടോറിയാണ്. ബംഗ്ലാദേശ് ദേശീയ ടീമിൻ്റെ സ്പിൻ പരിശീലകനായും താരം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇരുവർക്കുമൊപ്പം സൺറൈസേഴ്സിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ഇന്ത്യൻ ടീം മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ എന്നിവരും ലക്നൗ പരിശീലക സ്ഥാനത്ത് പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Story Highlights : Dale Steyn SRH bowling coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top