Advertisement

പാലക്കാട്ടെ തോൽവി അപ്രതീക്ഷിതം; എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യപ്പെടുത്താനായില്ല: ഇ ശ്രീധരൻ ട്വന്റിഫോറിനോട്

December 16, 2021
1 minute Read

പാലക്കാട്ടെ തോൽവി അപ്രതീക്ഷിതമെന്ന് ഇ ശ്രീധരൻ ട്വന്റിഫോറിനോട്. ബി ജെ പി സംസ്ഥാന നേതാക്കൾ തമ്മിൽ ആശയ വിനിമയത്തിൽ പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യപ്പെടുത്താനായില്ല. കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതാക്കൾ ഇല്ലാത്തതും പാർട്ടിക്ക് തിരിച്ചടിയായി. ഹിന്ദു സംഘടനകളെ ഒരുമിച്ച് നിർത്താൻ പാർട്ടിക്കായില്ല. തനിക്ക് വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന തോന്നൽ ഉണ്ടാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ ഇന്ന് പറഞ്ഞിരുന്നു . പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also : കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല; ഇ.ശ്രീധരൻ

പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ടമുഴുവൻ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights : e sreedharan on BJP , Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top