കൂനൂർ ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര സർക്കാർ

കൂനൂർ ഹെലികോപ്റ്റർ അപകടം; ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ധനസഹായം. ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര സർക്കാർ. വരുൺ സിംഗിന്റെ മൃതദേഹം വസതിയിൽ എത്തിച്ചു. സംസ്കാരം നാളെ നടക്കും. പൂർണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്കരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങിയത്. ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
Read Also : “ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം
വരുണ്‍ സിംഗിന്റെ പിതാവ് റിട്ടേയര്‍ഡ് കേണൽ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിംഗിന്റെ സഹോദരന് നാവികസേനയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെല്ലിങ്ടണില്‍ നിന്ന് ബെംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്.
രാജ്യം ശൗരചക്ര നല്കി ആദരിച്ച സൈനികനാണ് വരുൺ സിംഗ്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.
Story Highlights : maharastra-govt-helps-1crore-captain-varunsingh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here