വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻഷൻ

മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈഎസ് പി ക്കാണ് അന്വേഷണ ചുമതല.
ശനിയാഴ്ച രാത്രി മെഡിക്കൽ കോളജിലെ പതിനാറാം വാർഡിലായിരുന്നു സംഭവം ഉണ്ടായത്. ഗൺമാൻ കയ്യേറ്റം ചെയ്തതായി ഹൗസ് സർജൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനീഷിന്റെ കുഞ്ഞിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവർ ഡോക്ടർമാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗൺമാൻ അനീഷ് വനിതാ ഹൗസ് സർജനെ മർദിച്ചെന്നാണ് ജീവനക്കാർ പറയുന്നത്.പിന്നീട് സംഭവത്തിൽ ഗൺമാൻ കുറ്റം ചെയ്തതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തുകയായിരുന്നു.
Read Also : ശാസ്താംകോട്ടയിൽ ഡോക്ടർക്കെതിരായ അതിക്രമം; ഏഴ് പേർക്കെതിരെ കേസ്
Story Highlights : Minister Saji Cherian’s gunman suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here