സഞ്ജിത്ത് വധക്കേസ്; എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്

സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. മേഖലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പൊലീസ് പരിശോധന നടത്തി. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.
Read Also : വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരുൾപ്പടെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തിയത്.
Story Highlights : police-search-in-palakkad-sdpi-office-in-connection-with-sanjith-murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here