ലോക ചാമ്പ്യൻഷിപ്പ്; പിവി സിന്ധു ക്വാർട്ടറിൽ
ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പിവി സിന്ധു ക്വാർട്ടറിൽ. തായ്ലൻഡിൻ്റെ 9ആം സീഡ് ചോച്ചുവോങിനെയാണ് സിന്ധു കീഴടക്കിയത്. സിന്ധു മുൻപ് തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിന് മുൻപിൽ കീഴടങ്ങിയിരുന്നു. ഇതിനു പകരം വീട്ടാനും താരത്തിനായി. 48 മിനിട്ടുകൾ കൊണ്ട് രണ്ട് സെറ്റുകളിൽ സിന്ധു എതിരാളിയെ വീഴ്ത്തി. സ്കോർ 24-14, 21-18.
ഓൾ ഇംഗ്ലണ്ട് ഓപ്പണിലും വേൾഡ് ടൂർ ഫൈനലിലുമാണ് ഈ വർഷം ആദ്യം ചോച്ചുവോങ്ങിനോട് സിന്ധു തോൽവി വഴങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ് ആണ് സിന്ധുവിന്റെ എതിരാളി. 2019ലാണ് തായ് സു യിങ്ങിന് എതിരെ സിന്ധു അവസാനം ജയിച്ചത്. ഇരുവരും പരസ്പരം ഏറ്റുമുട്ടിയതിൽ 5 തവണ മാത്രമേ സിന്ധുവിനു വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തായ് സു യിങ് ആവട്ടെ 14 തവണ ഇന്ത്യൻ താരത്തെ കീഴടക്കിയിട്ടുണ്ട്.
Story Highlights : pv sindhu quarter finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here