ആലപ്പുഴയിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു

ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്.
തീരദേശ റെയിൽവേയിൽ ചന്തിരൂർ റോഡിലെ ലെവൽക്രോസിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ നിധിൻ റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് കണ്ട് അച്ഛൻ ഓടിയെത്തുകയായിരുന്നു. എന്നാൽ മകനെ രക്ഷിക്കാൻ കഴിയാതെ അച്ഛനും അപകടത്തിൽ പെടുകയായിരുന്നു.
Read Also : ഓടുന്ന ട്രെയിനിന് മുന്നിൽ സെൽഫിയെടുക്കാൻ ശ്രമം; യുവാക്കൾക്ക് ദാരുണാന്ത്യം
Story Highlights : A father and son – train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here