Advertisement

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട യുവാവിനെ ബാറില്‍ നിന്ന് പൊക്കി

3 hours ago
2 minutes Read
son killed mother and father in alappuzha

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട ബാബു എന്നയാളെ ബാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. (son killed mother and father in alappuzha)

രാത്രിയോടെയാണ് സംഭവം നടന്നത്. ബാബു സ്ഥിരം മദ്യപാനിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നും മദ്യപിച്ച് ലക്കുകെട്ടാണ് ബാബു വീട്ടിലേക്കെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ മാതാപിതാക്കളെ ബാബു മര്‍ദിക്കുന്ന നിലയുണ്ടായി.

Read Also: ‘മൈമുനയെന്ന് 3പേര്‍ക്ക് പേരുള്ളതില്‍ എന്ത് അസ്വാഭാവികത? ചൗണ്ടേരി ഒരു സ്ഥലപ്പേര്’; വോട്ടര്‍പട്ടിക ക്രമക്കേടെന്ന ബിജെപി നേതാവിന്റെ ആരോപണം തള്ളി വയനാട്ടുകാര്‍

തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ വച്ച് ബാബു മാതാപിതാക്കളെ വെട്ടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും ആലപ്പുഴ ജലറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നെഞ്ചിനും കഴുത്തിനും വയറിനും ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പരുക്കേറ്റിരുന്നു.

കൊല നടത്തിയ ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Story Highlights : son killed mother and father in alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top