കലണ്ടർ വർഷം ടി-20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ താരം; റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്‌വാൻ

കലണ്ടർ വർഷം ടി-20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡുമായി പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ. വെൻ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റിസ്‌വാൻ ചരിത്ര നേട്ടത്തികെത്തിയത്. മത്സരത്തിൽ 87 റൺസെടുത്ത താരം പാകിസ്താൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഈ വർഷം മാത്രം റിസ്‌വാൻ ടി-20യിൽ നേടിയത് ഒരു സെഞ്ചുറിയും 18 അർധസെഞ്ചുറികളുമാണ്. 18 അർധസെഞ്ചുറികളിൽ 12ഉം രാജ്യാന്തര മത്സരങ്ങളിലാണ്. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് മാത്രം റിസ്‌വാൻ 1326 റൺസ് നേടി. 29 മത്സരങ്ങളിൽ നിന്ന് 73.66 ശരാശരിയിലാണ് റിസ്‌വാൻ്റെ അമ്പരപ്പിക്കുന്ന നേട്ടം. സ്‌ട്രൈക്ക് റേറ്റ് 134.89.
മൂന്നാം ടി-20യിൽ റെക്കോർഡ് സ്കോർ പിന്തുടർന്നാണ് പാകിസ്താൻ ജയിച്ചത്. 208 റൺസിൻ്റെ വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നപ്പോൾ അത് പാകിസ്താൻ്റെ ഏറ്റവും മികച്ച റൺ ചേസ് ആയി. 45 പന്തിൽ നിന്ന് 87 റൺസ് എടുത്ത മുഹമ്മദ് റിസ്‌വാനും 53 പന്തിൽ 79 റൺസെടുത്ത ബാബറും പാകിസ്താനു വേണ്ടി തിളങ്ങി.
Story Highlights : mohammad rizwan t20 runs record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here