Advertisement

മാറ്റത്തിലേക്കുള്ള വഴിയിൽ ഒരുപടി മുന്നിൽ; ന്യുസീലൻഡ് കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ…

December 17, 2021
Google News 2 minutes Read

ഈ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന രാജ്യമാണ് ന്യുസീലൻഡ്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പല തീരുമാനങ്ങളും ഈ വർഷം ന്യുസീലൻഡ് സ്വീകരിച്ചിരുന്നു. രാജ്യത്തിൻറെ പുരോഗതിക്കും മാറ്റത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി സ്വീകരിച്ച ഏറ്റവും മഹത്തായ നടപടികളായിരുന്നു അത്.

2021-ൽ രാജ്യം ചെയ്ത ശ്രദ്ധേയമായ തീരുമാനങ്ങൾ:-

  • മിനിമം വേതനം ഉയർത്തി

ന്യുസീലൻഡ് ഏറ്റവും പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തിയത്. ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് $20 ആയി ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, മണിക്കൂറിന് $15.12ൽ നിന്നാണ് വേതനം ഉയർത്തിയിരുന്നത്.

  • രാജ്യത്ത് സമ്പന്നർക്ക് 39% നികുതി വർധിപ്പിച്ചു

പ്രതിവർഷം 1,80,000 ഡോളറിൽ കൂടുതൽ വരുമാനമുള്ള ആളുകളുടെ നികുതി നിരക്ക് 39 ശതമാനം വർധിപ്പിച്ചു. ഇത് ന്യുസീലൻഡിലെ ജനസംഖ്യയുടെ 2% വരും. ഈ മാറ്റത്തിലൂടെ നികുതി വർധിക്കുകയും രാജ്യത്ത് ഈ വർഷം 550 മില്യൺ ഡോളർ അധിക വരുമാനം ലഭിക്കുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്.

  • പുകവലിക്കെതിരെ പുതിയ നിയമം

പുകവലിക്കെതിരെയുള്ള ഒരു കർശന നടപടിയിൽ, 2008 ന് ശേഷം ജനിച്ച ആളുകൾക്ക് ന്യുസീലൻഡിൽ അവരുടെ ജീവിതകാലത്ത് സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ കഴിയില്ല. 2021-ൽ ആരോഗ്യ മന്ത്രാലയം ഈ നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും അടുത്ത വർഷം അതിനുള്ള നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

  • ന്യുസിലാന്റിൽ ഗർഭം അലസലുകൾക്ക് പെയ്ഡ് ലീവ്

ഗർഭം അലസലുകൾക്ക് പെയ്ഡ് ലീവ് നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ന്യുസീലൻഡ് മാറി. ന്യൂസിലൻഡിലെ പുതിയ നിയമമനുസരിച്ച്, ഗർഭം അലസലിനോ പ്രസവത്തിനു ശേഷമോ അസുഖ അവധി ഉപയോഗിക്കാതെ തന്നെ മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകും. ഇതൊരു രോഗമല്ല, അവർക്കുണ്ടായ നഷ്ടമാണ്. അത് മറികടക്കാനുള്ള സമയമാണ് നൽകേണ്ടത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നത്.

  • കൊവിഡ് വാക്സിനേഷൻ

ന്യുസീലൻഡിലെ ജനസംഖ്യയുടെ പന്ത്രണ്ടും അതിൽ മുകളിൽ വയസുള്ള 90% പേരും 12 വയസും കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്.’

Story Highlights : New Zealand Did In 2021 That Scream Change and progress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here