ഹീറോ ആയി വിപി സുഹൈർ; വിജയവഴിയിൽ തിരിച്ചെത്തി നോർത്തീസ്റ്റ്

ഈസ്റ്റ് ബംഗാളിനെതിരെ നോർത്തീസ്റ്റ് യുണൈറ്റഡിനു ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് നോർത്തീസ്റ്റിൻ്റെ ജയം. മലയാളി താരം വിപി സുഹൈറും പാട്രിക്ക് ഫ്ലോട്ട്മാനുമാണ് ഗോൾ സ്കോറർമാർ. 7 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം 7 പോയിൻ്റുള്ള നോർത്തീസ്റ്റ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളാവാട്ടെ, ഏഴ് മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഒരു ജയം പോലും നേടിയിട്ടില്ല. 3 പോയിൻ്റുള്ള അവർ പട്ടികയിൽ അവസാന സ്ഥാനത്താണ്.
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം എത്തിയ നോർത്തീസ്റ്റിൻ്റെ അപ്രമാദിത്വമാണ് മത്സരത്തിലുടനീളം കണ്ടത്. തുടക്കം മുതൽ അവസരങ്ങളൊരുക്കിയെങ്കിലും ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. 60ആം മിനിട്ടിലാണ് സുഹൈർ നോർത്തീസ്റ്റിൻ്റെ രക്ഷക്കെത്തിയത്. ലാൽഡൻമാവിയ റാൽട്ടെയുടെ അസിസ്റ്റിൽ നിന്നാണ് സുഹൈർ വല തുളച്ചത്. 68ആം മിനിട്ടിൽ ഒരു ഹെഡറിലൂടെ ഫ്ലോട്ട്മാൻ നോർത്തീസ്റ്റ് ജയം ഉറപ്പിച്ചു.
സുഹൈറിനെ കൂടാതെ ഗോൾകീപ്പർ മിർഷാദ് മിച്ചു, പ്രതിരോധ താരം ജസ്റ്റിൻ ജോർജ് എന്നീ മലയാളി താരങ്ങളും ഇന്ന് നോർത്തീസ്റ്റിനായി കളത്തിലിറങ്ങി.
Story Highlights : northeast united won east bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here