Advertisement

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍; സമരം അവസാനിപ്പിച്ച് കായിക താരങ്ങൾ

December 17, 2021
1 minute Read

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്പോർട്സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്‌ധസമിതിയെ ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും കായിക താരങ്ങൾ അറിയിച്ചു.

24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. കായികതാരങ്ങള്‍ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി. സര്‍ക്കാരിന് പിടിവാശിയില്ല, ജോലി നല്‍കുമെന്നാണ് എന്നും സര്‍ക്കാര്‍ നിലപാട്.

Story Highlights : sportspersons-govt-jobs-minister-v-abdurahiman-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top