എടികെ മോഹൻ ബഗാൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഹബാസ്

എടികെ മോഹൻ ബഗാൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് അൻ്റോണിയോ ഹബാസ്. സീസണിൽ ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്നാണ് ഹബാസ് സ്ഥാനമൊഴിയുന്നത്. സഹപരിശീലകൻ മാനുവൽ കാസ്കല്ലാന ഇടക്കാല പരിശീലകനാവും. വാർത്താകുറിപ്പിലൂടെ ക്ലബ് തന്നെ ഇക്കാര്യം അറിയിച്ചു.
6 മത്സരങ്ങൾ കളിച്ച എടികെയ്ക്ക് ഇതുവരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. എട്ട് പോയിൻ്റുള്ള മുൻ ചാമ്പ്യന്മാർ നിലവിൽ പോയിൻ്റ് പട്ടികയിൽ ആറാമതാണ്. അവസാന നാല് മത്സരങ്ങളിൽ ജയമറിയാൻ എടികെയ്ക്ക് കഴിഞ്ഞിട്ടില്ല.
Story Highlights : antonio habas quits atk mohun bagan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here