Advertisement

തെരുവു പട്ടികൾ കുഞ്ഞിനെ കൊന്നതിന് കുരങ്ങുകളുടെ പ്രതികാരം; കൊന്നുതള്ളിയത് 250ലധികം നായ്ക്കുഞ്ഞുങ്ങളെ

December 18, 2021
1 minute Read

കുരങ്ങുകൾ കൊനുതള്ളിയത് 250ലധികം നായ്ക്കുഞ്ഞുങ്ങളെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുരങ്ങന്മാർ ഇത് ചെയ്തത് ഒരു പ്രതികാര നടപടിയായിരുന്നു എന്നതാണ് ഏറെ ഭീതിപ്പെടുത്തുന്നത്. ദിവസങ്ങൾക്കു മുൻപ് തെരുവുപട്ടികൾ ചേർന്ന് ഒരു കുരങ്ങ് കുഞ്ഞിനെ കൊന്നിരുന്നു. ഇതിനു പകരമായാണ് കുരങ്ങന്മാർ നായ്ക്കുട്ടികളെ കൂട്ടമായി കൊന്നുതള്ളിയത്.

നായക്കുട്ടികളെ പിടിച്ച് ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് കുരങ്ങന്മാർ ചെയ്യുന്നത്. ഉയരമുള്ള കെട്ടിടത്തിൻ്റെയോ മരത്തിൻ്റെയോ ഒക്കെ മുകളിൽ നിന്ന് കുരങ്ങുകൾ ഇവയെ എറിഞ്ഞുകൊല്ലും. കഴിഞ്ഞ ഒരു മാസമായുള്ള ക്രൂര കൊലപാതകങ്ങളെ തുടർന്ന് ലവൂൽ എന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ ഒരു നായക്കുട്ടി പോലുമില്ല. കുരങ്ങുകളെ പിടിക്കണമെന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ നാട്ടുകാൽ തന്നെ ദൗത്യം ഏറ്റെടുത്തെങ്കിലും നായക്കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചില ആളുകൾക്കും കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റു.

കുരങ്ങുകൾ കുഞ്ഞുങ്ങളെ കൊല്ലാൻ ആരംഭിച്ചതോടെ തെരുവുനായ്ക്കളും ആക്രമണകാരികളായിട്ടുണ്ട്. കുരങ്ങുകളെയും മനുഷ്യരെയും ഇവർ തുരത്തുകയാണ്.

Story Highlights : monkeys kill puppies revenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top