വിവാഹസമയത്ത് സ്ത്രീധന വിഷയം ചർച്ചയായാല്‍ ശക്തമായ നടപടിയുണ്ടാകും, സ്ത്രീകള്‍ പ്രതികരിക്കണം; മുഖ്യമന്ത്രി

വിവാഹസമയത്ത് സ്ത്രീധന വിഷയം ചർച്ച ചെയുന്നുണ്ടെകിൽ അതിനെതിരെ പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ഇന്ന് മുതൽ വനിതാ ദിനമായി മാർച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. സ്ത്രീധനം അടക്കമുള്ള തിന്മകൾക്കെതിരെ പ്രതികരിച്ചാൽ സർക്കാർ ഒപ്പം നിൽക്കുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്.
കുടുബശ്രീ പോലെ അതിവിപുലമായ പ്രസ്ഥാനത്തിലൂടെ സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ വിജയകരമാക്കാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനനത്തിന്റെ ഭാഗമായി 152 ബ്ലോക്കുകളിൽ നടപ്പാക്കുന്ന ക്രൈം മാപ്പിങ് പദ്ധതിയും, സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ടോൾ ഫ്രീ നമ്പർ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
Story Highlights : women-should-respond-if-dowry-issue-arises-pinarayi-vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here