ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.
എസ്.ഡി.പി.ഐ നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തി. വീടിന് പുറത്ത് കാത്തുനിന്ന സംഘം രഞ്ജിത്ത് വരുന്നത് കണ്ട് ആക്രമിക്കുകയായിരുന്നു.
തുടർന്ന് വീടിന് ഉള്ളിൽ ഓടി കയറിയ രഞ്ജിത്തിനെ അകത്തിട്ട് വെട്ടി. അമ്മയുടെ മുന്നിൽ വെച്ചായിരുന്നു രഞ്ജിത്തിനെ വെട്ടിയത്. അമ്മയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെട്ടു.കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാകാം ഇതെന്നാണ് പൊലീസ് നിഗമനം. രഞ്ജിത്തിൻ്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
Story Highlights : bjp-leader-was-also-hacked-to-death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here