‘വിവാഹപ്രായം 21 ആയാൽ ?’ ചർച്ച ചെയ്ത് കോളജ് വിദ്യാർത്ഥികൾ | സ്റ്റുഡന്റ് ടിവി

‘വിവാഹപ്രായം 21 ആയാൽ ?’ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ് ഇത്. ഈ വിഷയം തന്നെയാണ് സ്റ്റുഡന്റ് ടിവിയിലും അധിക സമയവും ചർച്ചയായത്. കേരളത്തിലെ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്കായി ട്വന്റിഫോർ ഒരുക്കുന്ന പ്രത്യേക വാർത്താ ബുള്ളറ്റിനാണ് സ്റ്റുഡന്റ് ടിവി.
ക്രിമസ്മസ് അവധിയെ കുറിച്ചും വാർത്തയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്മസ് അവധി.
സ്‌കൂൾ ഇച്ചഭക്ഷണ പദ്ധി പുനഃക്രമീകരിച്ച വാർത്തയും ബുള്ളറ്റിനിൽ ഉൾപ്പെടുത്തി. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഇനി പാൽ വിതരണമുണ്ടാകൂ. പാചക ചെലവ് കണക്കിലെടുത്താണ് ഈ താത്കാലിക മാറ്റമെന്ന് സർക്കാർ പറയുന്നു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ദേവസ്വം ബോർഡ് പമ്പാ കോളജിലെ ബിരുദ വിദ്യാർത്ഥി ഗൗരി വർമയാണ് ഇന്ന് സ്റ്റുഡന്റ് ടിവിയിൽ വാർത്താ അവതാരകയായി എത്തിയത്. സ്‌കൂൾ- കോളജ് വിദ്യാർത്ഥികളെ ബാധിക്കുന്ന എല്ലാ വാർത്തകളും അറിയാം സ്റ്റുഡന്റ് ടിവിയിലൂടെ.
Story Highlights : marriage age vox pop student tv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here